നാളെ മുതല്‍ സൗദിയില്‍ നോട്ട് മാറ്റം

സൗദി അറേബ്യയില്‍ നാളെ മുതല്‍ നോട്ട് മാറ്റം. എന്നാല്‍ നിലവിലുള്ള നോട്ടുകളും ഉപയോഗിക്കാം. ആറാമത് നാണയ പരിഷ്കരണത്തിന്റെ ഭാഗമായാണ് പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
500, 100, 50, 10, 5 എന്നീ നോട്ടുകളാണ് പുതിയതായി വരുന്നത്. ഒപ്പം രണ്ട് റിയാലിന്റെയും ഒരു റിയാലിന്റെയും നാണയങ്ങളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയുടെ രാഷ്ട്ര പിതാവ് അബ്ദുള്‍ അസീസ് രാജാവിന്റെ ചിത്രങ്ങളാണ് പഴയ അഞ്ഞൂറിന്റെ നോട്ടിലും രണ്ടു റിയാലിന്റെ നാണയത്തിലുമുള്ളത്. 5, 10, 50, 100 നോട്ടുകളിലും പുതിയ ഒരു റിയാലിന്റെ നാണയത്തിലും സല്മാന് രാജാവിന്റെ ചിത്രങ്ങളുമാണ് ഉള്ളത്.
പുതിയ നോട്ടുകള്‍ക്കൊപ്പം പഴയ നോട്ടുകളും ഉപയോഗിക്കാമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഗവര്‍ണ്ണര്‍ അഹമ്മദ് അല്‍ ഖുലൈഫി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി പുതിയ നോട്ടുകളും നാണയങ്ങളും എല്ലാ ബാങ്കുകളിലും എത്തിച്ച് കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.
saudi currency ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here