മോദി ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാവണമെന്ന് ലാലു പ്രസാദ് യാദവ്

പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യശിക്ഷ ഏറ്റുവാങ്ങാൻ തയാറാകണമെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. നോട്ട് നിരോധനം മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് 50 ദിവസത്തിന് ശേഷം അവസാനിച്ചില്ലെങ്കിൽ തന്നെ തൂക്കിലേറ്റിക്കൊള്ളാൻ മോദി പറഞ്ഞതിനെ ചൊല്ലിയായിരുന്നു ലാലുവിന്റെ പ്രസ്താവന.
ജനങ്ങളെ ഇത്തരം ഒരു ദുരിതത്തിലേക്ക് തള്ളിവിട്ടതിനു പ്രധാനമന്ത്രിയെ ജനം ശിക്ഷിക്കുമെന്നും ഇതിനായി മോദി ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവും തെരഞ്ഞെടുക്കണമെന്നും ലാലു പറഞ്ഞു. മോദി ഒരു ഏകാധിപതിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും മനസിൽ തോന്നുന്ന അസംബന്ധങ്ങളെല്ലാം അദ്ദേഹം വിളിച്ചു പറയുകയാണെന്നും ലാലു പറഞ്ഞു.
അതേസമയം ആർ.ജെ.ഡിയു നേതാവിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് രാധാ മോഹൻ രംഗത്തെത്തി. നോട്ട് പിൻവലിക്കൽ ജനങ്ങളെ കുറച്ച് ബുദ്ധിമുട്ടിലാക്കിയെങ്കിലും ലാലുവിനെപ്പോലെ ആരും ബുദ്ധിമുട്ടുന്നില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു.
modi should accept the punishment says lalu prasad yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here