Advertisement

ഈ രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കുക ശിക്ഷാർഹം !!

December 27, 2016
1 minute Read
nine countries where christmas banned

ലോകമെമ്പാടും ഉള്ള ജനങ്ങൾ കൊണ്ടാടുന്ന ആഘോഷമാണ് ക്രിസ്തുമസ് എന്നാണ് നാമെല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്നാൽ തെറ്റി. ലോകത്തെ എല്ലാ രാജ്യത്തും ക്രിസ്തുമസ് ആഘോഷിക്കില്ല. ഈ അടുത്തിടെ ക്രിസ്തുമസ് ആഘോഷത്തിന് നിരോധനം ഏർപ്പെടുത്തിയ ഉത്തര കൊറിയ ഉൾപ്പെടെ 9 രാജ്യങ്ങൾ ക്രിസ്തുമസ് ആഘോഷിക്കാറില്ല.

1. ഉത്തര കൊറിയ 


ഇനി മുതൽ ഡിസംബർ 25ന് ക്രിസ്മസിന് പകരം ഏകധിപതിയുടെ മുത്തശ്ശി കിം ജോങ് സുകിന്റെ ജന്മദിനം ആഘോഷിക്കണമെന്നാണ് ഉത്തരവ്. 1919ൽ ക്രിസ്മസ് ദിനത്തിലാണ് കിം സുക് ജനിച്ചത്. കൊറിയയിലെ ആദ്യ ഏകാധിപതിയായ കിം ഇല്ലിൻറെ ഭാര്യയാണ് കിം സുക്. 1949ൽ ദുരൂഹസാചര്യത്തിൽ അവർ മരണപ്പെടുകയായിരുന്നു. ക്രിസ്മസ് നിരോധിച്ച് തൻറെ മുത്തശ്ശിയുടെ ജന്മദിനം ആഘോഷിക്കാൻ കിം ഉത്തരവിട്ടതായി ന്യുയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്.

2. ബ്രൂണെ


ബ്രൂണെയിൽ 2015 ൽ സുൽത്താൻ ഹസ്സനാൽ ബൊൽക്കിയ രാജ്യത്ത് പരസ്യമായി ക്രിസ്മസ് ആഘോഷങ്ങൾ നിരോധിക്കുകയും അങ്ങനെ ചെയ്യുന്നതിന് പിഴ, തടവു ശിഷകൾ വിധിക്കുമെന്ന് ഉത്തരവുമിറക്കി. സാന്താക്ലോസ് തൊപ്പികൾ, മെഴുകുതിരികൾ, മതപരമായ പാടുകൾക്കും ഇവിടെ നിരോധനമുണ്ട്. യാഥാസ്ഥിതിക മുസ്ലീം രാജ്യം, നിയമവിരുദ്ധമായി ക്രിസ്മസ് ആഘോഷിക്കുന്നത് കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ നൽകുമെന്നും അറിയിച്ചിരുന്നു.

3. താജിക്കിസ്ഥാൻ

താജിക്കിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയം ക്രിസ്മസ് ട്രീ, കാഴ്ച, സമ്മാനങ്ങൾ കൈമാറുന്നത്, ഉത്സവ ഭക്ഷണം എന്നിവ നിരോധിച്ചു. തുടർന്ന്, 2014 ൽ സർക്കാർ സാന്താക്ലോസിനെ നിരോധിച്ചു.

4. അൽബാനിയ

അൽബാനിയ യുക്തിവിശ്വാസങ്ങളുടെ നാടായിരുന്നു. ക്രിസ്മസ് മത ആചാരമായി പരിഗണിക്കപ്പെട്ടതോടെ 1967ൽ നിരോധിച്ചു. ക്രിസ്മസ് അടഞ്ഞ വാതിലിനുള്ളിൽ ക്രിസ്ത്യൻസിന് ആഘോഷിക്കാം എന്നായിരുന്നു 1991 വരെ. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വീണ്ടും ഇവിടെ ക്രിസ്മസ് എത്തി

5. ഇംഗ്ലണ്ട്

ഇംഗ്ലണ്ടിൽ രാജാവ് അല്ലാതെ രാജ്യംഭരിച്ച ഏക നേതാവ് ഒലിവർ ക്രോംവെലിന്റെ കാലത്ത് രാജ്യത്ത് ക്രിസ്മസ് നിരോധിച്ചിരുന്നു. 1600 കളിലായിരുന്നു ഇത്.

6. യുഎസ്എ

1600 കളിൽ അമേരിക്ക ഭരിച്ചിരുന്നത് പ്യൂരിറ്റൻസ് ആയിരുന്നു. 1620 ൽ ക്രിസ്മസ് നിരോധിക്കാൻ ശ്രമിക്കുകയും, മസ്സാച്യുസെറ്റ്‌സിലെ ജനറൽ കോടതി ക്രിസ്മസ് ആഘോഷിക്കുന്നവർക്ക് പിഴ വിധിക്കുമെന്ന് ഉത്തരവിട്ടുകയും ചെയ്തു.

7. ക്യൂബ

1959 ൽ അധികാരം ഏറ്റ ഫിഡൽ കാസ്‌ട്രോ 1969 മുതൽ ക്യൂബയിൽ മതാചാര പ്രകാരമുള്ള ആഘോഷങ്ങൾ അനുവദിച്ചതേ ഇല്ല. ക്രിസ്മസ് അവധി ദിവസം അല്ലാതിരിക്കാൻ കാസ്‌ട്രോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 30 വർഷങ്ങൾക്ക് ശേഷം 1998 ഡിസംബർ 20ന് കാസ്‌ട്രോ നിരോധനം നീക്കി.

8. സൊമാലിയ

കഴിഞ്ഞ മൂന്ന് വർഷമായി സൊമാലിയയിൽ ക്രിസ്മസ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ബ്രൂണെയെ പോലെ തന്നെ മൂസ്ലീം വിശ്വാസങ്ങളെ ബാധിക്കാതിരിക്കാനാണ് 2013 ൽ ക്രിസ്മസ് നിരോധിച്ചത്.

9. ചൈന

1949 ൽ ക്രിസ്മസ് ഉൾപ്പെടെ ക്രൈസ്തവ വിശ്വാസത്തെ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന വിലക്കിയതാണ്. ക്രിസ്മസ് ദിവസം അവിടെ അവധി ദിനമല്ല. പക്ഷേ, ആളുകൾ പുറത്തുപോയി ആഘോഷം നടക്കാറുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ കർശനമായതിനാൽ പൊതു സമക്ഷത്തിൽ കരോൾ ആലാപനം ഒന്നും നടക്കില്ല.

nine countries where christmas banned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top