ഫ്‌ളവേഴ്‌സ് ഓണരഥം; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ മുഴുവൻ ജനങ്ങളിലേക്കും ഓടിയെത്തിയ ഫ്‌ളവേഴ്‌സ് ഓണരഥം, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒടിയെത്തി പ്രേക്ഷകർക്കൊപ്പം ഓണമാഘോഷിച്ച് ആട്ടവും പാട്ടും മത്സരങ്ങളുമായാണ് ഓണരഥം തിരുവനന്തപുരത്ത് അവസാനിച്ചത്.
രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം കാട്ടക്കട ക്രിസ്റ്റ്യൻ കോളേജ്
പരിപാടിയിൽ വിവിധ കോളേജ്, സ്‌കൂൾ തലത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനമാണ് വിതരണം ചെയ്തത്.
മൂന്നാം സ്ഥാനം നേടിയ കണ്ണൂർ ശ്രീ ദുർഗാമ്പിക വിദ്യാനികേതൻ
മത്സരങ്ങളിൽ ഒന്നാമതെത്തിയത് പാലക്കാട് ജില്ലയിലെ ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരം കാട്ടക്കട ക്രിസ്റ്റ്യൻ കോളേജും മൂന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ ശ്രീ ദുർഗാമ്പിക വിദ്യാനികേതനും സ്വന്തമാക്കി. സമ്മാനങ്ങൾ പ്രിൻസിപ്പൽമാർ ഏറ്റുവാങ്ങി.
onaradham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here