വിമാനത്തിൽ ഉറങ്ങി കിടന്ന യാത്രികർ കണ്ണ് തുറന്നത് ബിഗ് സർപ്രൈസിലേക്ക്

വെസ്റ്റ്‌ജെറ്റ് വിമാനത്തിൽ പറന്നിറങ്ങിയപ്പോൾ സഞ്ചാരികൾ ആരും തന്നെ വിചാരിച്ചിരുന്നില്ല തങ്ങളെ കാത്തിരിക്കുന്നത് ഒരു ബിഗ് സർപ്രൈസ് ആണെന്ന്. വിമാനം ഇറങ്ങി ലഗ്ഗേജ് എടുക്കാൻ വന്നപ്പോൾ കണ്ടത് ലഗ്ഗേജിന്റെ കൂടെ ക്രിസ്തുമസ് സമ്മാനവും !! അതും തങ്ങൾ മനസ്സിൽ ആഗ്രഹിച്ചത് തന്നെ !!
വെസ്റ്റ്‌ജെറ്റ് ഫ്‌ളൈറ്റിൽ കയറുന്നതിന് മുമ്പ് സഞ്ചാരികൾക്കായി ഒരുക്കിയ ഇന്ററാക്ടീവ് ടിവിയിലൂടെ യാത്രക്കാർക്ക് സാന്റാ ക്ലോസുമായി സംസാരിക്കാൻ അവസരമുണ്ടാക്കി. ക്രിസ്തുമസ് സമ്മാനമായി എന്ത് വേണമെന്ന് പതിവ് സാന്താ ചോദ്യത്തിന് എല്ലാവരും അവരവരുടെ ആഗ്രഹവും പറഞ്ഞ് വിമാനത്തിലേക്ക് നടന്നു.
എന്നാൽ വിമാനമിറങ്ങിയ അവരെ കാത്ത് അവരുടെ സമ്മാനപ്പൊതികൾ ഉണ്ടായിരുന്നു. അതിൽ ആൻഡ്രോയിഡ് ടാബ്ലെറ്റ്, എൽസിഡി ടിവി മുതൽ സോക്ക്‌സ് വരെ, യാത്രക്കാർ ആവശ്യപ്പെടട്‌തെല്ലാം ഉണ്ടായിരുന്നു.
വെസ്റ്റ്‌ജെറ്റ് ഫ്‌ളൈറ്റും, എയർപ്പോർട്ട് അധികൃതരും ചേർന്നൊരുക്കിയ ഈ സർപ്രൈസ് യാത്രക്കാർ മരണം വരെ ഓർത്തിരിക്കും എന്നത് സത്യം.
WestJet Christmas Miracle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here