നടുറോഡിൽ സ്ത്രീയെ കടന്ന് പിടിക്കുന്ന സിസിഡിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂ ഇയർ രാവിൽ ബംഗലൂരുവിൽ സ്ത്രീകൾക്കനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ നടുക്കം മാറുന്നതിന് മുമ്പേ മറ്റൊരു വീഡിയോ പുറത്ത്. രാത്രി റോഡിലൂടെ നടന്ന് വരുന്ന സ്ത്രീയെ രണ്ടംഗ സംഘം കയറിപിടിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. ബംഗലൂരുവിലെ കണ്ണമഹല്ലിയിലാണ് സംഭവം നടന്നത്.
സമയം രാത്രി 2:40. കണ്ണമഹള്ളിയിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ യുവതി റോഡിലൂടെ നടക്കുകയായിരുന്നു. ബൈക്കിൽ വന്ന 2 പുരുഷന്മാർ സ്ത്രീ വരുന്നതിന് എതിർ ദിശയിൽ ബൈക്ക് നിറുത്തുകയും, അതിലൊരാൾ ബൈക്കിൽ നിന്ന് ഇറങ്ങി ബലമായി യുവതിയെ കയറിപിടിക്കുന്നതും സിസിടിവി ദൃശ്യത്തിൽ നിന്ന് വ്യക്തമായി കാണാം.
യുവതിയെ തന്റെ സുഹൃത്തിനടുത്തേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവർ കുതറിയോടാൻ ശ്രമിക്കുകയും സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചവർ ഇവരെ റോഡിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയുമായിരുന്നു.
ദൃശ്യങ്ങൾ സൂക്ഷമമായി പരിശോധിച്ചാൽ കാണാം കുറച്ച് പേർ അകലെ മാറി നിന്ന് ഈ രംഗങ്ങൾ വീക്ഷിക്കുന്നാണ്ടായിരുന്നു. യുവതിയെ നടുറോഡിൽ വെച്ച് ഇത്ര ഭീകരമായി ആക്രമിക്കാൻ ശ്രമിച്ചപ്പോഴും എതിർക്കാതെ അത് കണ്ടുകൊണ്ട് നിന്നവരുടെ മനസ്സാക്ഷിയെ കുറിച്ച് എന്താണ് പറയാൻ കഴിയുക ? അവർ സഹായത്തിനായി വന്നിരുന്നുവെങ്കിൽ ആ യുവതിക്ക് ഇതിതരത്തിൽ ഒരു ദുരനുഭവം ഉണ്ടാകുമായിരുന്നില്ല.
girl molested bengaluru CCTV footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here