സന്തോഷ് ട്രോഫി: ഇന്ന് കിക്ക് ഓഫ്

സന്തോഷ് ട്രോഫിയ്ക്ക് ഇന്ന് കിക്കോഫ്. 71 ാം ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ മേഖലയില്‍ നിന്നുള്ള ടീമുകളെ നിര്‍ണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുക. കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. കാണികള്‍ക്ക് പ്രവേശംന സൗജന്യമാണ്. വൈകീട്ട് നാലിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും.
ആദ്യ ദിനത്തില്‍ കേരളം ഗ്രൂപ് ‘എ’യില്‍ പുതുച്ചേരിയെ നേരിടും.വൈകീട്ട് നാലുമണിക്കാണ് കേരളത്തിന്‍െറ ആദ്യ മത്സരം. എസ്.ബി.ടി താരം പി. ഉസ്മാനാണ് കേരളത്തിന്റെ നായകന്‍. മറുഭാഗത്ത് സുകുമാരന്‍െറ നായകത്വത്തിലാണ് പുതുച്ചേരി ഇറങ്ങുന്നത്. ഉച്ചക്ക് 1.45ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കര്‍ണാടക ആന്ധ്രപ്രദേശിനെ നേരിടും. സര്‍വീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നീ ടീമുകളാണ് ഗ്രൂപ് ബിയില്‍ യോഗ്യതറൗണ്ടില്‍ മത്സരിക്കുന്നത്.
ഒരു ദിവസം രണ്ട് മത്സരം വീതം പന്ത്രണ്ട് മത്സരങ്ങളാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ടില്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍നിന്നും ഒരു ടീം വീതം രണ്ടു ടീമുകളാണ് ദക്ഷിണ മേഖലയില്‍നിന്നും ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുക. നാല് സോണുകളിലുള്ള രണ്ട് ടീമുകള്‍ വീതമാണ് ടൂര്‍ണമെന്‍റിന്‍െറ രണ്ടാംഘട്ടത്തില്‍ മാറ്റുരക്കുക. നിലവില്‍ സര്‍വിസസാണ് സന്തോഷ് ട്രോഫി ജേതാക്കള്‍.
santhosh trophy, kerala, foorball
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here