ജനസംഖ്യ കൂടാൻ കാരണം മുസ്ലീങ്ങൾ; വിവാദ പരാമർശവുമായി വീണ്ടും ബിജെപി എം പി

മത വിദ്വേഷ പ്രസംഗവുമായി ബിജെപി എം പി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. രാജ്യത്തെ ജനസംഖ്യ വർധിക്കുന്നതിന് മുസ്ലീങ്ങളാണ് കാരണമെന്ന് പരോക്ഷമായി പറഞ്ഞാണ് സാക്ഷി മഹാരാജ് വീണ്ടും വിവാദമാകുന്നത്.
നാല് ഭാര്യമാരും നാൽപ്പത് കുട്ടികളും വേണമെന്ന ധാരണ വച്ച് പുലർത്തുന്നവരാണ് ജനസംഖ്യ വർധിപ്പിക്കുന്നതെന്നാണ് സാക്ഷി മഹാരാജിന്റെ പരാമർശം. ഉത്തർപ്രദേശിലെ മീററ്റിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് എം പി മുസ്ലീങ്ങളെ പരോക്ഷമായി വിമർശിച്ചത്.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപപിച്ച സാഹചര്യത്തിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ യു പി ചീഫ് ഇലക്ഷൻ ഓഫീസർ മീററ്റ് ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകി. സാക്ഷി മഹാരാജിനെ പാർലമെന്റിൽനിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പരാമർശം വിവാദമായതോടെ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് സാക്ഷി മഹാരാജ് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here