Advertisement

പുകവലി/ മദ്യപാനം നിറുത്താൻ ആഗ്രഹിക്കുന്നുണ്ടോ ?? എങ്കിൽ ഈ നമ്പറിലേക്ക് വിളിച്ചാൽ മതി

January 8, 2017
Google News 1 minute Read
helpline number to quit smoking

പുകവലിയും മദ്യപാനവും മനുഷ്യജനതയെ കാർന്ന് തിന്നുന്ന ഒരു വിപത്ത് എന്ന് തന്നെ പറയാം. എത്ര പേരുടെ ജീവനും ജീവിതവുമാണ് ഇതിലൂടെ നഷ്ടമാവുന്നത്. എന്നാൽ ചിലർക്കെങ്കിലും ഈ ദുശ്ശീലങ്ങൾ നിറുത്തി ഒരു സാധാരണ ജീവിതം നയിക്കണമെന്ന് ആഗ്രഹമുണ്ടാകും..എന്നാൽ അവരെ കൊണ്ട് അത് ഒറ്റയ്ക്ക് സാധിക്കാതെ പോവുന്നു.

ഇത്തരത്തിലുള്ളവരെ സഹായിക്കാനാണ് ക്വിറ്റ്‌ലൈൻ. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ക്വിറ്റ്‌ലൈനിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 1800-11-2356 ൽ വിളിച്ചാൽ തങ്ങളുടെ സേവനത്തിനായി കൗൺസലിറെ ലഭിക്കുകയും അദ്ദേഹം പുകവലി, മദ്യപാനം പോലുളള ലഹരി പദാർത്ഥങ്ങളുടെ അഡിക്ഷൻ നിറുത്തുവാൻ സഹായിക്കുകയും ചെയ്യും. ഈ സേവനം തികച്ചും സൗജന്യമാണ്.

സേവനം ലഭിച്ച 40% പേരും അഞ്ചാഴ്ച്ചയ്ക്കുള്ളിൽ പുകവലി നിറുത്തിയതായി പറയപ്പെടുന്നു. ചിലർ മൂന്ന് ആഴ്ച്ച മാത്രമേ പുകവലിയിൽ നിന്നും മുക്തമാവാൻ എടുത്തിട്ടുള്ളു.

വെറും ആറ് കൗൺസിലർമാർ മാത്രം ഉള്ളത് കൊണ്ട് ക്വിറ്റ്‌ലൈനിന് വേണ്ടി സർക്കാർ അധികം പരസ്യങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇതാവാം ഈ സേവനത്തെ കുറിച്ച് ജനങ്ങൾ അറിയാതെ പോയതിന് കാരണം. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകളിൽ മാത്രമേ കൗൺസിലിങ്ങ് ലഭ്യമുള്ളു. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് കൗൺസിലിങ്ങ് സമയം.

 

helpline number to quit smoking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here