ഈ വാഹനം ഒരു സൂപ്പർ ലക്ഷുറി വീടാവുന്നത് കണ്ടുനോക്കൂ !!

കാരവാനെ കുറിച്ച് നാമെല്ലാവരും കേട്ടിട്ടുണ്ട്. ടെമ്പോ ട്രാവലറിനെ അനുസ്മരിപ്പിക്കുന്ന വണ്ടിയാണെങ്കിലും, വശാലമായ അകമാണ് കാരവാനിന്റേത്. അകത്ത് വിശ്രമിക്കാനും മറ്റുമുള്ള സൗകര്യങ്ങളാണ് ക്യാരവാനെ സിനിമാകാരുടെ പ്രിയപ്പെട്ടതാക്കുന്നത്.
എന്നാൽ ഈ ബസ് കാരവാനെയും ഞെട്ടിക്കും. ഒരു കണ്ടെയിനർ ലോറിയുടെ ഉയരവും നീളവുമുള്ള ഈ വണ്ടി ഒരു ലക്ഷുറി വീടായി മാറുന്നത് നിങ്ങളെ അമ്പരിപ്പിക്കും. മുകളിൽ നിന്ന് മേൽക്കൂര താനെ പൊങ്ങി വരും. വലതു വശം തുറന്ന് വന്നാൽ വീട്ടിലേക്ക് പ്രവേശിക്കാവുന്ന പടികളും വാതിലും കാണാം. അകത്ത് വണ്ടി നിയന്ത്രിക്കാവുന്ന സ്റ്റിയറിങ്ങും, മറ്റും അടങ്ങുന്ന കണ്ട്രോൾ സെക്ഷനും, സ്റ്റാർ ഹോട്ടലുകളെ അനുസ്മരിപ്പിക്കുന്ന ബെഡ്‌റൂമുകളും, ഡൈനിങ്ങ് റൂമും എല്ലാമുണ്ട്.
വീഡിയോ കാണാം.
Luxury apartment on wheels
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here