ട്രംപിന്റെ മരുമകൻ വൈറ്റ് ഹൗസ് ഉപദേഷ്ടകൻ; ബന്ധു നിയമന വിവാദം അമേരിക്കയിലും

അമേരിക്കയിലും ബന്ധു നിയമനം. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് തന്റെ മരുമകനെ വൈറ്റ് ഹൗസ് ഉപദേഷ്ടകനായി നിയമിക്കുന്നത്. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവും വ്യവസായിയുമായ യാറെഡ് കുഷ്‌നെറെയാണ് വൈറ്റ്ഹൗസ് സീനിയർ ഉപദേഷ്ടാവായി നിയമിക്കുന്നത്.
ബന്ധു നിയമനം ഇതിനോടകം അമേരിക്കയിൽ പ്രധിഷേധത്തിന് ഇടയാക്കി കഴിഞ്ഞു. പ്രസിഡന്റിന്റെ ബന്ധുക്കളെ വൈറ്റ് ഹൗസിൽ നിയമിക്കുന്ന പതിവ് അമേരിക്കയിൽ അപൂർവ്വമാണ്. എന്നാൽ ഉപദേഷ്ടാവ് പദവി കാബിനറ്റ് പോസ്റ്റല്ല. അതുകൊണ്ട് യു എസ് സെനറ്റ് അനുമതി നിയമനത്തിന് ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here