ബന്ധു നിയമന വിവാദം; പോൾ ആന്റണി രാജിക്കത്ത് കൈമാറി

ബന്ധു നിയമന വിവാദത്തിൽ പ്രതിചേർക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി രാജിക്കത്ത് കൈമാറി. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനാണ് രാജിക്കത്ത നൽകിയത്.
ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമന വിവാദത്തിൽ പോൾ ആന്റണിയെ മൂന്നാം പ്രതിയായി എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് പോൾ ആന്റണി രാജിക്കത്ത് നൽകിയത്. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചു.
പ്രതിയായി കേസ് റജിസ്റ്റർ ചെയ്തതിനാൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി തുടരുന്നതിൽ അധാർമ്മികതയുണ്ടെന്ന് തുടരണമോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും പോൾ ആന്റണി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here