ഒത്തു തീർപ്പിന് തയ്യാറായി മുലായം

സമാജ്വാദി പാർട്ടിയിൽ മുലായവും അഖിലേഷും ഒത്തുതീർപ്പിലേക്ക്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉറപ്പായും സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട മുലായം, 38 പേരടങ്ങിയ പട്ടിക അഖിലേഷിനു കൈമാറി. അഖിലേഷ് എതിർക്കുന്ന ശിവ്പാൽ യാദവിന്റെ പേര് പട്ടികയിലില്ല. സഹോദരൻ ശിവപാലിനും മകന്റെ ഭാര്യ അപർണ്ണയ്ക്കും സീറ്റ് നൽകണമെന്നും മുലായം ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടി ചിഹ്നം അനുവദിച്ചതോടെ സമാജ്വാദി പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച അഖിലേഷ് യാദവ് പിതാവ് മുലായത്തിനെയും കൂടെ കൂട്ടാനുള്ള ശ്രമത്തിലാണ്.
compromises between akhilesh and mulayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here