മസാല ചായ കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും ഉദരപ്രശ്‌നങ്ങൾക്കും നല്ലത്

health benefits of drinking masala tea recipe

ഹെൽത്തി ചായ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരിക ഗ്രീൻ ടീയാണ്. എന്നാൽ മസാല ചായ ശീലമാക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ദഹനപ്രശ്‌നങ്ങൾക്കും നല്ലതാണെന്ന് നമ്മളിൽ എത്രപേർക്ക് അറിയാം ?

മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി പാരാസൈറ്റിക് പ്രോർട്ടികളുള്ള നിരവധി സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അവ തുമ്മൽ, ജലദോഷം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഏലക്കയും, ഗ്രാമ്പുവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒപ്പം തെയിലയുടെ ഹൃദയം സംരക്ഷിക്കാനുള്ള കഴിവ്കൂടിയാവുമ്പോൾ മസാല ചായ നിങ്ങളുടെ ദൈനംദിന ജീവിത്തിൽ പതിവാക്കുന്നത് ഹൃദയാരോഗ്യത്തിനും ഉദരപ്രശ്‌നങ്ങൾക്കും അത്യുത്തമമാകുന്നു.

മസാല ചായ തയ്യാറാക്കുന്ന വിധം :

ആവശ്യമുള്ള സാധനങ്ങൾ –
1. ഗ്രാമ്പു, ഏലക്ക, ഇഞ്ചി
2. തെയില
3. പാല്

തയ്യാറാക്കുന്ന വിധം –

1/2കപ്പ് വെള്ളം, 3TBSP പഞ്ചസാര ചേർത്ത് തിളച്ചു വരുമ്പോൾൾ ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചതും, 4ഏലക്ക പൊടിച്ചതും, ആവശ്യത്തിന് ഗ്രാമ്പു, എന്നിവ ചേർത്ത് 1മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് 2TBSP ചായപ്പൊടി ചേർത്ത് 1മിനിറ്റ് നന്നായി തിളപ്പിക്കുക 1കപ്പ് പാൽ ചേർത്ത് വീണ്ടും നന്നായി തിളപ്പിച്ചു തീ ഓഫ് ചെയ്തു ഒരു ഗ്ലാസിലേക്കു അരിച്ചു ഒഴിച്ച് ചൂടോടെ കൂടിച്ചോളൂ….

health benefits of drinking masala tea recipe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More