Advertisement

മത്സ്യത്തൊഴിലാളി പെൻഷൻ നൽകും: പി.പി. ചിത്തരഞ്ജൻ

January 18, 2017
1 minute Read
pension for fishermen

നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പ് വരുത്തുവാൻ മത്സ്യബോർഡ് നടപടികൾ സ്വീകരിച്ചതായി ചെയർമാൻ പി.പി. ചിത്തരഞ്ജൻ അറിയിച്ചു. ആധാർ കാർഡ് ലിങ്ക് ചെയ്യുവാനുളള മത്സ്യത്തൊഴിലാളികൾക്ക് ഇതിന് അവസരം നൽകുന്നതിനായി ജില്ലകളിൽ അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ തുറക്കും. ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി മത്സ്യബോർഡ് ജില്ലകളിൽ സംഘടിപ്പിച്ചു വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗം എറണാകുളം സി.എം.എഫ്.ആർ.ഐ ഹാളിൽ നടത്തി.

ബോർഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. കമ്മീഷണർ സൈറാബാനു, റീജിയണൽ എക്‌സിക്യൂട്ടീവ് സൈറസ്, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മത്സ്യബോർഡിൽ നിലവിലുളള ആനുകൂല്യങ്ങൾ ഫെബ്രുവരി മാസത്തിനുളളിൽ കൊടുത്തു തീർക്കുമെന്നും, ഫീഷറീസ് ഓഫീസുകളിലെ സേവനം മെച്ചപ്പെടുത്താൻ അടിസ്ഥാന സൗകര്യ വികസനം അടക്കമുളള നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. അനുബന്ധ മത്സ്യത്തൊഴിലാളികളുടെ കുടിശിക അടയ്ക്കുന്നതിനുളള സമയ പരിധി മാർച്ച് 31 വരെ നീട്ടി നൽകും. അനുബന്ധ മത്സ്യതൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളിൽ നിലവിലുളള അന്തരം മാറ്റുന്നതിനുളള തീരുമാനം ബോർഡ് കൈക്കൊളളുമെന്നും ചെയർമാൻ അറിയിച്ചു.

pension for fishermen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top