‘ഭരണഘടനയുടെ മൂന്നു സ്തംഭങ്ങളും തുല്യം; ഭരണഘടനയാണ് പരമോന്നതം’; ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

ജുഡീഷ്യറിയോ എക്സിക്യൂട്ടീവോ പാർലമെന്റോ അല്ല പരമോന്നത, മറിച്ച് ഇന്ത്യൻ ഭരണഘടനയാണ് പരമോന്നതമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. ഓരോ ഭരണഘടനാ സ്ഥാപനവും മറ്റ് സ്ഥാപനങ്ങളോട് പരസ്പര ബഹുമാനം കാണിക്കുകയും പെരുമാറുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും തുല്യമാണെന്നും അദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര, ഗോവ ബാർ കൗൺസിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. ചടങ്ങിലെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ്, മുംബൈ പോലീസ് കമ്മീഷണർ എന്നീ മൂന്ന് പ്രധാന ഉദ്യോഗസ്ഥരുടെ അഭാവം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.” ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾ – ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് – തുല്യമാണ്. . മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകുകയും ആദ്യമായി മഹാരാഷ്ട്ര സന്ദർശിക്കുകയും ചെയ്യുമ്പോൾ, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് അല്ലെങ്കിൽ മുംബൈ പോലീസ് കമ്മീഷണർ എന്നിവർക്ക് അവിടെ ഹാജരാകുന്നത് ഉചിതമല്ലെന്ന് തോന്നിയാൽ, അവർ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പ്രോട്ടോക്കോളുകൾ പുതിയ കാര്യമല്ല, ഒരു ഭരണഘടനാ സ്ഥാപനം മറ്റൊന്നിന് നൽകുന്ന ബഹുമാനത്തിന്റെ ചോദ്യമാണിത്,” ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.
ഇവ ചെറിയ കാര്യങ്ങളായി തോന്നാം, പക്ഷേ പൊതുജനങ്ങളെ അവയെക്കുറിച്ച് ബോധവാന്മാരാക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന്, ചീഫ് ജസ്റ്റിസിന്റെ പരാമർശം അറിഞ്ഞ ശേഷം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുജാത സൗനിക്, ഡയറക്ടർ ജനറൽ ഓഫ് പോലീസ് രശ്മി ശുക്ല, മുംബൈ പോലീസ് കമ്മീഷണർ ദേവൻ ഭാരതി എന്നിവർ സന്നിഹിതരായിരുന്നു.
Story Highlights : 3 Pillars Of Democracy Equal says Chief Justice BR Gavai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here