‘ ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാൻ കഴിയുമോ ‘

ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാൻ കഴിയുമോ ? സൂര്യയുടെ ഈ ചോദ്യം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചാണ്. തന്റെ പുതിയ ചിത്രം സിങ്കം 3 യുടെ പ്രമോഷന് വേണ്ടി കേരളത്തിലെത്തിയ സൂര്യ അപ്രതീക്ഷിതമായി വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടുമുട്ടുകയായിരുന്നു.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് ഇരുവരും വിമാനത്തിൽവച്ച് കണ്ടുമുട്ടിയത്.
‘ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാൻ കഴിയുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി. സാധാരണ മറ്റു യാത്രക്കാരെ തടഞ്ഞുവച്ച് വിവിഐപികളെ ആദ്യം പുറത്തുവിടാറാണ് പതിവ്. എന്നാൽ വിമാനത്തിലെ മറ്റു യാത്രക്കാർ എല്ലാം ഇറങ്ങി കഴിഞ്ഞാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. ‘ മുഖ്യമന്ത്രിയെ കണ്ട ശേഷം സൂര്യ പറഞ്ഞു.
ഒരു സ്‌കൂൾ ഹെഡ്മാസ്റ്റർ കുട്ടിയെ കാണുന്നത് പോലെയാണ് അദേഹം തന്നെ കണ്ടത്. ഒരു സാധാരണക്കാരന്റെ ലാളിത്യവും ആ മുഖത്ത് ഉണ്ടായിരുന്നുവെന്നും സൂര്യ.
തൃശ്ശൂർ കുരിയച്ചിറ ലീ ഗ്രാൻഡ് ഓഡിറ്റോറയത്തിൽ ആരാധകർ നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ എത്തിയതായിരുന്നു സൂര്യ. പിന്നീട് തിരുവനന്തപുരത്തിന് വിമാനത്തിൽ യാത്രതിരിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. പിണറായി വിജയനും അതേ വിമാനത്തിലുണ്ടെന്ന് അറിഞ്ഞ സൂര്യ അദ്ദേഹത്തെ പരിചയപ്പെടാൻ എത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here