Advertisement

ജിയോ ജൂണ്‍വരെ!!

January 19, 2017
1 minute Read
jio jio launches new 224 gb data offer jio launches new prepaid plans

മാർച്ച്​ 31ന്​ ശേഷവും ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഒാഫര്‍ തുടരുമെന്ന്​ സൂചന. മാർച്ച്​ 31ന്​ ശേഷം മൂന്ന്​ മാസത്തേക്ക്​ കൂടിയാവും ഇത്തരത്തിൽ ജിയോയുടെ സേവനം ലഭിക്കുക. ഇതിന് ജൂൺ 30 വരെ​ കാലവധിയുണ്ടായിരിക്കും.

പുതിയ ഒാഫർ പ്രകാരം വോയ്​സ്​ കോളുകൾ പൂർണ സൗജന്യമായിരിക്കുമെങ്കിലും. ഡാറ്റ സേവനത്തിനായി 100 രൂപ അധികമായി നൽകേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ ഇതേകുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ട്രായ് നിര്‍ദേശം അനുസരിച്ച് മാര്‍ച്ചിന് ശേഷം സൗജന്യ സേവനം നല്‍കാന്‍ ജിയോയ്ക്ക് ആവില്ല. ഇത് കൊണ്ടാണ് കുറഞ്ഞ നിരക്കില്‍ സേവനം തുടരാന്‍ റിലയന്‍സ് ശ്രമിക്കുന്നതെന്നാണ് സൂചന.

jio, happy new year, welcome offer, reliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top