തീയറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത് ജോമോന്റെ സുവിശേഷത്തിന്റെ രണ്ടാം ഭാഗം

പറവൂരിലെ ചിത്രാഞ്ജലി തീയറ്ററില്‍ ജോമോന്റെ സുവിശേഷം കാണാന്‍ വന്നവര്‍ മുമ്പെങ്ങും ഇത് പോലെ അമ്പരന്നിട്ടുണ്ടാകില്ല. കാരണം ഇവര്‍ കാണാന്‍ വന്ന ചിത്രം ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ചു.
ചിത്രത്തിന്റെ ടൈറ്റിലുപോലും കാണാതെ, കഥപോലും മനസിലാകാതെ ഇരുന്ന കാണികള്‍ക്ക് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു സംശയം. തങ്ങള്‍ കണ്ടത് ക്ലൈമാക്സ് ആയിരുന്നോ എന്ന്. എന്തായാലും ആ സംശയം സത്യമായിരുന്നു, തീയറ്റര്‍ അധികൃതര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത് ചിത്രത്തിന്റെ ഇന്റര്‍വെല്ലിന് ശേഷമുള്ള ഭാഗങ്ങളായിരുന്നു.
സംഗതി മനസിലായതോടെ രോഷാകുലരായ കാണികള്‍ പ്രോജക്റ്റ് ഓപ്പറേറ്ററുടെ റൂമിലേക്ക് തെറി വിളികളുമായി ഓടിയെത്തി. മാനേജറുടെ റൂമും പുറത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഒന്നാം ഭാഗം ഇപ്പോള്‍ തന്നെ കാണിക്കാം എന്ന് പറഞ്ഞെങ്കിലും തീയറ്ററില്‍ കാണികള്‍ഒന്നടങ്കം പ്രതിഷേധിക്കാനാംഭിച്ചു. കാര്യം പന്തിയല്ലെന്ന് കണ്ടതോടെ തീയറ്റര്‍ അധികൃതര്‍ അറ്റ കൈ പ്രയോഗം നടത്തി. തീയറ്ററിനുള്ളില്‍ ദേശീയ ഗാനമങ്ങ് കേള്‍പ്പിച്ചു. അതോടെ കാണികള്‍ ശാന്തരായി. അതുവരെ ഉറഞ്ഞ് തുള്ളിയ ഡിക്യു ഫാന്‍സും അടങ്ങി. പിന്‍ ഡ്രോപ് സൈലന്‍സ് എന്ന് പറഞ്ഞാല്‍ അതായിരുന്നു പിന്‍ ഡ്രോപ് സൈലന്‍സ്!! ദേശീയ ഗാനം കഴിഞ്ഞ ഉടനെ ചിത്രത്തിന്റെ ഒന്നാം ഭാഗം സ്ക്രീനില്‍ തെളിഞ്ഞു. ആളുകള്‍ അടങ്ങി, അത്രയും നേരം ഉണ്ടായിരുന്ന ബഹളം അവസാനിപ്പിച്ച് സിനിമ കാണാനും തുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here