ശബരിമലയിൽ പോകുകയാണെങ്കിൽ അത് പരസ്യമായി: തൃപ്തി ദേശായി

ശബരിമലയിൽ പോകുകയാണെങ്കിൽ അത് പരസ്യമായി പ്രഖ്യാപിച്ചിട്ടായിരി ക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഒളിച്ചും പതുങ്ങിയും ശബരിമല കയറില്ല. പോകുന്നുണ്ടെങ്കിൽ അത് പോലീസിനെയും സർക്കാരിനെയും അറിയിച്ചു തന്നെയായിരിക്കും ചെയ്യുക.
മലചവിട്ടുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും തന്റെ സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ മഹാരാഷ്ട്രയിൽ നിന്നുള്ള നൂറോളം വനിതാ പ്രവർത്തകർ ഒപ്പമുണ്ടാകുമെന്നും തൃപ്തി ദേശായി പറഞ്ഞു.
തൊടുപുഴയിൽ തൃപ്തിയെ കണ്ടതായി ശബരിമല തീർഥാടകൻ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സ്‌പെഷൽ ബ്രാഞ്ചിൽ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ പൊലീസ് ജാഗ്രതാനിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് നിലപാടുമായി തൃപ്തി രംഗത്തെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here