മറീന ബീച്ചിലെ പോലീസ് ഇടപെടല്‍ ഞെട്ടിച്ചു- കമല്‍ഹാസന്‍
January 24, 2017
0 minutes Read

ജെല്ലിക്കെട്ട് പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ അക്രമം തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ഹാസന്‍. മൃഗസംരക്ഷണ വകുപ്പ് തമിഴ്നാടിന്റെ പൈതൃകത്തെ തിരിച്ചറിയണമെന്നും കമ്ലഹാസന്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരുടെ ആവശ്യം ജെല്ലിക്കെട്ട് മാത്രമായിരുന്നില്ല, മറിച്ച് അവരുടെ മനസിലെ നിരാശകൂടിയാണ് അവിടെ പ്രതിഫലിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അതേ സമയം ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വ്യാപമായി അക്രമങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പോലീസ് വണ്ടികള്‍ കത്തിക്കുന്നതിന്റേയും തകര്‍ക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement