മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി

മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കരുതെന്ന് സുപ്രീം കോടതി. മൂന്നാർ വുഡ്‌സ്, ക്ലൗഡ് 9 റിസോർട്ടുകൾക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
കൃഷി ചെയ്യാൻ നൽകിയ ഭൂമിയിൽ എങ്ങനെയാണ് റിസോർട്ട് നിർമ്മിക്കുക എന്ന് കോടതി റിസോർട്ട് ഉടമകളോട് ചോദിച്ചു. സർക്കാർ അനുവദിച്ച ആവശ്യങ്ങൾക്കാണ് ഭൂമി ഉപയോഗിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കൂടുതൽ വാദം കേൾക്കാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here