പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് & ഡവലപ്മെന്റ് സ്കീം പ്രകാരമുള്ള സ്കോളര്‍ഷിപ്പിനുള്ള 2017-18 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. 2016-17 അധ്യയന വര്‍ഷം നാലാം ക്ലാസ്സില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട, വാര്‍ഷിക കുടുംബ വരുമാനം 50,000/-രൂപയില്‍ കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News