ആരോഗ്യ താരകം ക്വിസ്; എളമക്കര ബി വി എം സ്കൂള്‍ ജേതാക്കള്‍

ദേശീയ ആരോഗ്യ ദൗത്യവും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യതാരകം ക്വിസ് മത്സരത്തില്‍ എളമക്കര ബിവിഎം സ്കൂളിലെ ആനന്ദ് ആര്, സിദ്ധാര്‍ഥ് ആര് എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. കാക്കനാട് ഭവന്‍സ് ആദര്‍ശവിദ്യാലയത്തിലെ ധനജ്ഞയ്, സാമുവേല്‍ ജോയ് എന്നിവര്‍ രണ്ടാംസ്ഥാനവും പച്ചാളം എല്‍ എം സി സി എച്ച്എസ്ജിയിലെ എല്‍ടണ്‍ ബെഞ്ചമിന്‍, ഷാരോണ്‍ ആന്റണി മൂന്നാംസ്ഥാനവും നേടി.
വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പേലി അധ്യക്ഷത വഹിച്ചു.പി ആര് ഒ സജീവ് പി കെ നന്ദി പറഞ്ഞു.ക്വിസ് കേരള ടീമാണ് ക്വിസ ്മത്സരം നയിച്ചത്.
ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവയുടെ പരിഹാരങ്ങളെകുറിച്ചും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് .ഒന്ന്, രണ്ട് സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്ക് സോണല്‍ മത്സരത്തില്‍ പങ്കെടുക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here