സമ്മര്‍ സ്‌കില്‍ സ്‌കൂൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

book binding

പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന നൈപുണ്യ  വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അടഅജ) സമ്മര്‍ സ്‌കില്‍ സ്‌കൂൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന വര്‍ഷ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ സാധ്യതയുള്ള നിരവധി സെക്ടറുകളില്‍ നിന്നുള്ള കോഴ്‌സുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കന്നത്.

തൊഴില്‍ നൈപുണ്യം ആര്‍ജിക്കുന്നതിനുതകുന്ന പ്രാക്ടിക്കല്‍ ഇന്റേണ്‍ഷിപ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.asapkerala.gov.in/sss ല്‍ ഫെബ്രുവരി അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍  ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2772524.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top