വിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്തിന് ഒടുക്കം മുഖ്യമന്ത്രിയുടെ മറുപടി

വിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്തിന് ഒടുക്കം മുഖ്യമന്ത്രിയുടെ മറുപടി എത്തി. പാമ്പാടി നെഹ്രു കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ അശോകന്‍ നല്‍കിയിരുന്ന പരാതിയിന്മേല്‍ സത്വരനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
ജിഷ്ണു മരിച്ച് 23ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി വിളിക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്തില്ലെന്ന മുഖവുരയോടെ ജിഷ്ണുവിന്റെ അമ്മ മഹിജ പിണറായി വിജയന് തുറന്ന കത്ത് അയച്ചിരുന്നു.
ജിഷ്ണുവിന്റെ കുടുംബത്തോടു സര്‍ക്കാര്‍ തികച്ചും അനുഭാവപൂര്‍ണമായ നടപടികളാണു സ്വീകരിച്ചത്. ജിഷ്ണു മരിച്ച് അഞ്ചാം നാള്‍ ചേര്‍ന്ന മന്ത്രിസഭായോഗം കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. രണ്ടുദിവസത്തിനകം എക്സൈസ് വകുപ്പു മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന്‍ നേരിട്ടെത്തി ജിഷ്ണുവിന്റെ കുടുംബത്തിനു സഹായധനം കൈമാറിയെന്നും പോസ്റ്റിലുണ്ട്. ഇത് സംബന്ധിച്ച് കത്ത് നല്‍കിയ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയെന്നും പിണറായി വിജയന്‍ എഴുതിയിട്ടുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here