എച് പി ലാപ്‌ടോപ്പുകളാണോ നിങ്ങളുടെ പക്കൽ ? എങ്കിൽ അപകടം പതിയിരിക്കുന്നു

സാംസങ്ങ് നോട്ട് 7 പൊട്ടിത്തെറിയുടെ ഭീതി ജനങ്ങളിൽ നിന്നും വിട്ടൊഴിയുന്നതിന് മുമ്പേ എച് പി ലാപ്‌ടോപ്പുകൾ അവയുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. എച് പി ലാപ്‌ടോപ്പുകളുടെ ബാറ്റികളിൽ പെട്ടെന്ന് കത്തുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
മാർച്ച് 2013 നും ഒക്ടോബർ 2016 നും ഇടയിൽ നിർമ്മിച്ച ബാറ്ററിയാണ് കത്തുന്നത്. ഈ സാഹചര്യത്തിൽ ഒരു ലക്ഷത്തിലധികം (ഏക ദേശം 140,000) എച് പി ലാപ്‌ടോപ് ബാറ്ററികൾ കമ്പനി തിരിച്ചുവിളിച്ചിരിക്കുകയാണ്. എച് പി പ്രോ ബുക്ക്, എച് പി എൻവി, കോംപാക്, കോംപാക് പ്രസാരിയോ, എച് പി പവലിയൻ എന്നീ ലാപ്‌ടോപ്പുകളിലാണ് ഈ ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 41,000 ബാറ്ററികൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഈ വർഷം 101,000 ബാറ്ററികൾ കൂടി തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. യുഎസ്, കാനഡ, മെക്‌സികോ എന്നിവടങ്ങളിലെ ലാപ്‌ടോപ് ബാറ്ററികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
HP calls 100,000 laptop batteries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here