ഭവിത പട്ടേൽ ഇത്തരം സാഹചര്യത്തിൽ മരിക്കുന്ന ആറാമത്തെ പെൺകുട്ടി

ഒടുവിൽ ഭവിത പട്ടേലും യാത്രയായി. ഒരു സംഘം ആളുകളുടെ ഇടയിലേക്ക് മനപ്പൂർവ്വം കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തോടനുബന്ധിച്ച് മരണപ്പെട്ടവരിൽ ആറാമത്തെയാളാണ് ഭവിത പട്ടേൽ.
നാം കരുതും പോലെ വെറുമൊരു അപകടമരണമായിരുന്നില്ല ഈ ആറുപേരുടേതും. 26 വയസ്സുള്ള ഡിമിട്രിയസ് ഗർഗാസുലസ് എന്ന 26 വയ്സ്സുകാരൻ മനപ്പൂർവ്വം തന്റെ കാർ ഒരു സംഘം ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
മെൽബണിലെ ഒരു ഗ്ലോബൽ അക്കൗണ്ടിങ്ങ് സ്ഥാപനത്തിൽ ഡയറക്ടറായി ജോലി ചെയ്തിരുന്ന 33 വയ്സ്സുകാരി ഭവിതയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും, അവയെല്ലാം വിഫലമായി. രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന ആറ് പേർ മരിക്കുകയും, 31 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ദാരുണ സംഭവം നടന്നത് ജനുവരി 31 നാണ്. കാർ ഓടിച്ച ഡിമിട്രിയസിനെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
bhavita patel passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here