ഐശ്വര്യ റായ് നിരസിച്ച ബ്ലോക്ബസ്റ്റർ ഹിറ്റുകൾ

ബോളിവുഡിൽ നിരവധി ഹിറ്റുകളും അവിസ്മരണീയ കഥാപാത്രങ്ങളും സമ്മാനിച്ച താരമാണ് ഐശ്വര്യറായ് ബച്ചൻ. ദേവ് ദാസിലെ പരോ, ഹം ദിൽ ദേ ചുകേ സനത്തിലെ നന്ദിനി, മൊഹബത്തേനിലെ മേഘ, കണ്ടു കൊണ്ടേനിലെ മീനാക്ഷി, ജോധാ അക്ബറിലെ ജോധ, ഐശ്വര്യ ഇന്ത്യൻ സിനിമാ ലോകത്തിന് നൽകിയത് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ.
എന്നാൽ ചില കാരണങ്ങളാൽ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളായിരുന്ന നിരവധി ചിത്രങ്ങൾ ആഷ് നിരസിച്ചിട്ടുണ്ട്. ഒരു കാലത്ത് നല്ലൊരു കഥ രൂപപ്പെട്ടാൽ സംവിധായകർ ആദ്യം സമീപിക്കുക ആഷിനെ ആയിരുന്നു. എന്നാൽ ആഷ് അവയിൽ ചിലതെല്ലാം നിരസിക്കുകയായിരുന്നു. പക്ഷേ അവയെല്ലാം പിന്നീട് ഇന്ത്യൻ സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച ഹിറ്റുകളായി മാറി…
രാജാ ഹിന്ദുസ്താനി
കുച് കുച് ഹോത്താ ഹേ
കബി ഖുഷി കബി ഗം
ചൽത്തേ ചൽത്തേ
മുന്നാ ഭായ് എംബിബിഎസ്
വീർ സാറ
ക്രിഷ്
കോർപറേറ്റ്
ഭൂൽ ഭുലയ്യ
ദോസ്താന
ഹീറോയിൻ
ഭാജി റാവോ മസ്താനി
1997ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്‌നം ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികയമാരിൽ ഒരാളായിട്ടായിരുന്നു ഐശ്വര്യടെ അഭിനയജീവിതത്തിന്റെ തുടക്കം. ശങ്കറിന്റെ ചിത്രമായ ജീൻസ് (1998) ആയിരുന്നു ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം. ഈ സിനിമ ഒരു വിജയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്‌കാരം (സൗത്ത്) ഐശ്വര്യയെ തേടിവന്നു. 1999ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ ഒരു നിർണ്ണായക വഴിത്തിരിവായി.
blockbuster hits rejected by Aishwarya rai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here