Advertisement

എയ്ഡ്‌സില്ലാത്തയാൾക്ക് എച്ച്.ഐ.വി ചികിത്സ; നഷ്ടപരിഹാരം നൽകാൻ വിധി

February 4, 2017
2 minutes Read
HIV treatment for person having no aids fine imposed on doc

എയ്ഡ്‌സ് ബാധിതനല്ലാത്തയാൾക്ക് ഏഴുവർഷത്തോളം എച്ച്.ഐ.വിക്ക് ചികിത്സ നൽകിയ ഡോക്ടർക്ക് പിഴ. രാജസ്ഥാനിലെ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഡോക്ടർക്കും മെഡിക്കൽ ഇൻഷുറൻസ് കമ്പനിക്കും അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരമായി പിഴ വിധിച്ചത്.

പനിയും ചുമയും ജലദോഷവുമായി ചികിത്സ തേടിയ ധൻരാജ് പട്ടേലിനാണ് എച്ച്.ഐ.വി ചികിത്സ നൽകിയത്. 2004 ൽ ആണ് ധൻരാജ് പട്ടേൽ രാജസ്ഥാനിലെ എം.ബി ഗവൺമെൻറ് ആശുപത്രി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ.ഡി.സി കുമവത്തിനടുത്ത് ചികിത്സ തേടി എത്തിയത്. രോഗിക്ക് എച്ച്.ഐ.വി ആണെന്ന് ഡോക്ടർക്ക് സംശയം തോന്നി. രോഗം ഉറപ്പിക്കുന്നതിന് അവശ്യം വേണ്ട പരിശോധനകൾ പോലും നടത്താതെയാണ് ചികിത്‌സ തുടങ്ങിയത്.

HIV treatment for person having no aids  fine imposed on doc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top