സഹോദരിയെ മര്‍ദിച്ചു; ഗ്രീന്‍ ഹൗസ് ക്ലീനിങ് യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെ കേസ്

സഹോദരിയെ മര്‍ദിച്ചതിനും വീട്ടുകാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും വ്‌ലോഗര്‍ക്കെതിരെ കേസ്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെയാണ് കേസ്. സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തത്.സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. സഹോദരിയെയും അമ്മയെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. (case against green house cleaning youtube channel owner)
സഹോദരിയെ രോഹിത്ത് ആക്രമിച്ചുവെന്നാണ് പരാതി. ഇയാള്‍ സഹോദരിയുടെ കരണത്തടിച്ചെന്നും മുടിക്കുത്തിന് പിടിച്ചെന്നും കഴുത്തില്‍ പിടിച്ച് ഞെക്കിയെന്നും പരാതിയില്‍ പറയുന്നു. രോഹിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സഹോദരിയെ രോഹിത്ത് മര്‍ദിക്കുന്ന വിഡിയോ ഉള്‍പ്പെടെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Read Also: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കൊപ്പം നിൽക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
ഏപ്രില്‍ മൂന്നിനാണ് രോഹിത്ത് സഹോദരിയെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരിയുടെ പേരിലുള്ള സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ കുടുംബപ്രശ്‌നത്തിലേക്കും മര്‍ദനത്തിലേക്കും നയിച്ചത്. പിന്നീട് രോഹിത്തും ഭാര്യയും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സൈബര്‍ ഇടത്തില്‍ വലിയ ചര്‍ച്ചയായതോടെ തങ്ങളുടെ ഭാഗം പറഞ്ഞ് വീട്ടുകാരും രംഗത്തെത്തി. വീടും പരിസരവും മറ്റും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കമ്പനിയും ഇയാള്‍ നടത്തുന്നുണ്ട്. ക്ലീനിങ്ങുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.
Story Highlights : case against green house cleaning youtube channel owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here