പാനി പൂരിയിൽ ടോയിലറ്റ് ക്ലീനർ !! കടക്കാരന് ആറ് മാസം ജയിൽ ശിക്ഷ

വടക്കേ ഇന്ത്യക്കാർ നമ്മുടെ കൊച്ചു കേരളം കയ്യടക്കിയതിൽ പിന്നെ മുക്കിലും മൂലയിലും പാനിപൂരി ശാലകളാണ്. പാനി പൂരി നൽകുന്ന ഉപ്പും, എരുവും, പുളിയും, മധുരവും എന്നിവയുടെ സമ്മിശ്ര രുചിക്ക് പകരം വയ്ക്കാൻ ലോകത്ത് വേറെ ഭക്ഷണമില്ല എന്ന് തന്നെ വാദിക്കുകയാണ് പാനിപൂരി പ്രേമികൾ.
ഓഫീസ് കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ 20 രൂപ കൊടുത്താൽ വയറ് നിറയെ കഴിക്കാൻ കിട്ടുന്ന ഈ നോർത്ത് ഇന്ത്യൻ വിഭവം ചെറുപ്പരക്കാരുടെ ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
എന്നാൽ അടുത്തിടെ പാനിപൂരിയെ കുറിച്ച് കേൾക്കുന്ന വാർത്ത പാനിപൂരി പ്രേമികളെ അലോസരപ്പെടുത്തിയേക്കാം. കാരണം പാനിപൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ടോയിലറ്റ് ക്ലീനറുടെ അംശം കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ അഹമദാബാദിലെ ലാൽ ധർവജ ഭാഗത്ത് നിന്നാണ് അത്തരം പരാതികൾ ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിയ സംഘം വാർത്ത സ്ഥിതീകരിച്ചു. ചേതൻ നഞ്ജി മാർവാടി എന്ന പാനിപൂരി കച്ചവടക്കാരനെയാണ് പാനിപൂരിയിൽ ടോയിലറ്റ് ക്ലീനർ കലർത്തുന്നതിന് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് ആറ് മാസം ശിക്ഷയും കോടതി വിധിച്ചു.
2009 ലാണ് ഇയാൾക്കെതിരെ കേസെടുത്തതെങ്കിലും ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇയാളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി വന്നത്.
toilet cleaner in pani puri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here