ജയളിതയുടെ ആഗ്രഹങ്ങൾ തമ്പി ദുരൈ അട്ടിമറിച്ചു – പനീർസെൽവം

പാർട്ടിയുടെ ജനറൽ സെക്രട്ടറിയാക്കാൻ ജയലളിത ആദ്യം തീരുമാനിച്ചത് മധുസൂധനനെയായിരുന്നുവെന്ന് ഓ പനീർസെൽവം. എന്നാൽ ശശികലയെ ആ സ്ഥാനത്തെത്തിക്കാൻ ജയലളിതയുടെ ആഗ്രഹങ്ങളെ അട്ടിമറിച്ചത് തമ്പി ദുരൈ ആണെന്നും പനീർസെൽവം പറഞ്ഞു. ജയാസ്മൃതി മണ്ഡപത്തിനടുത്തു നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഉന്നത നേതാക്കളുടെ സാന്നിധ്യമില്ലാതെ പന്നീർശെൽവം ഒറ്റക്കാണ് ജയലളിതയുടെ സമാധിയിലെത്തിയത്. എന്നാൽ പാർട്ടി ചാനലായ ജയ ടിവി അദ്ദേഹത്തിൻറ സന്ദർശനം റിപ്പോർട്ട് ചെയ്തിരുന്നില്ല. അരമണിക്കൂർ നേരം അദ്ദേഹം ജയസമാധിയിൽ ധ്യാനത്തിലിരുന്നതിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here