വൈറ്റില മൊബിലിറ്റി ഹബ്ബ്: കച്ചവടം കുറയ്ക്കും പച്ചപ്പ് കൂട്ടും

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിന് ഹരിത മാതൃക അവലംബിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. ഗതാഗതം സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മിതികള്‍ പരിമിതപ്പെടുത്താനുമാണ് തീരുമാനം. കഴിയുന്നത്ര തുറസായ സ്ഥലം നിലനിര്‍ത്തി പരിസ്ഥിതി സൗഹൃദപരമായാണ് മൊബിലിറ്റി ഹബ്ബിന്റെ വികസനം നടപ്പാക്കുകയെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മേയര്‍ സൗമിനി ജയന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ തുടങ്ങിയവര്‍ ഗവേണിങ് ബോഡി യോഗത്തില്‍ പങ്കെടുത്തു.
മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനം നടപ്പാക്കുന്നതിനുള്ള വിവിധ മാതൃകകള്‍ സംബന്ധിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു. ഫ്രഞ്ച് വികസന ഏജന്‍സി (എ.എഫ്.ഡി), കിഫ്ബി എന്നിവയടക്കമുള്ള ഏജന്‍സികളില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിന്റെ സാധ്യതകളും അവതരിപ്പിച്ചു. തുടര്‍ന്നാണ് പദ്ധതി സാമ്പത്തികമായി സുസ്ഥിരത പുലര്‍ത്തുന്ന രീതിയില്‍ നടപ്പാക്കാനുള്ള തീരുമാനം യോഗം കൈക്കൊണ്ടത്. പ്രദേശത്തിന്റെ പച്ചപ്പും തുറസായ ഇടങ്ങളും നിലനിര്‍ത്തിയാകും വികസനം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) സഹായത്തോടെ തയാറാക്കുന്ന വിശദമായ പദ്ധതി റിപ്പോര്‍ട്ടി(ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്)ലെ നിര്‍ദേശങ്ങള്‍ ഗവേണിങ് ബോഡിയുടെ അന്തിമാംഗീകാരത്തിന് വിധേയമായി നടപ്പാക്കും.
vyttila mobility green hub
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here