വാർഷിക പദ്ധതിയിൽ 2500 കോടി രൂപയുടെ വർധന

വാർഷിക പദ്ധതിയിൽ 2500 കോടി രൂപയുടെ വർധന വരുത്താൻ മന്ത്രിസഭാ തീരുമാനം. 2017-18 സാമ്പത്തിക വർഷത്തേക്ക് 26500 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. മുൻ വർഷത്തേക്കാൾ 2500 കോടി രൂപയുടെ വർദ്ധനവാണുള്ളത്. കേന്ദ്രസഹായം കൂടി ചേർത്താൽ 34538.95 കോടി രൂപയാകും ഇത്തവണത്തെ വാർഷിക പദ്ധതി.
ആകെ പദ്ധതി വിഹിതത്തിന്റെ 23.5 ശതമാനം തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. അതുപ്രകാരം 6227.5 കോടിരൂപയാണ് ഈ വർഷത്തെ വിഹിതം. കഴിഞ്ഞതവണ ഇത് 5500 കോടി രൂപയായിരുന്നു. പദ്ധതി വിഹിതത്തിൽ 13.23 ശതമാനത്തിൻറെ വർദ്ധനവാണു ഇത്തവണ വരുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പട്ടികവർഗ ജനസംഖ്യ 1.45 ശതമാനമാണെങ്കിലും പട്ടികവർഗ്ഗ ഉപപദ്ധതിയ്ക്കായി 2.83 ശതമാനം (751.08 കോടി രൂപ) തുകയാണ് നീക്കിവച്ചിട്ടു ള്ളത്. പട്ടികജാതി ജനസംഖ്യ 9.1 ശതമാനം ആണെങ്കിലും 9.81 (2599.65 കോടി രൂപ) ശതമാനം തുകയാണ് നീക്കിവച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here