ആത്മാക്കളെ ഭയന്ന് ചോറ്റാനിക്കര അമ്പലത്തില്‍ ദര്‍ശനം നടത്തിയെന്ന് എസ്ര നായിക

ഡിബുക്ക് പെട്ടിയുടെ രഹസ്യങ്ങളുടെ ചുരുളഴിച്ച് എസ്ര നാളെ തിയറ്ററുകളിൽ. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായിക.
ഹോറർ ത്രില്ലറായ എസ്രയിൽ അഭിനയിക്കുന്ന സമയത്ത് പ്രേതത്തിൽ തീരെ വിശ്വാസമില്ലായിരുന്നു പ്രിയയ്ക്ക്. എന്നാൽ ചിത്രീകരണം തുടങ്ങിയതിന് ശേഷം സെറ്റിൽ നിരവധി അനിഷ്ട സംഭവങ്ങൾ ഉണ്ടായി. അങ്ങനെയാണ് പ്രിയയ്ക്ക് ആത്മാക്കളിലും അത്തരം അമാനുഷിക ശക്തികളിലും വിശ്വാസം വന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ പരിപാടിയിൽ സംസാരിക്കവെയാണ് പ്രിയ ഇത് വെളിപ്പെടുത്തിയത്.
ഏറെ ഭയന്നുപോയ പ്രിയ ആനന്ദ് ചോറ്റാനിക്കര അമ്പലത്തിൽ പോയി ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പേരിൽ അവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുകയും, വഴിപാട് കഴിക്കുകയും ചെയ്തു.
ezra actress priya vinod on supernatural
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here