അധ്യാപക സമ്മേളനത്തിനെത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു

കെ.പി.എസ്.ടി.എ.സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂർ പാപ്പിനിശ്ശേരി അരോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം അധ്യാപകൻ പി.വി. രാധാകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ സമ്മേളനം നടക്കുന്ന മലപ്പുറം ടൗൺഹാളിന് പുറത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.പി.എസ്.ടി.എ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്.
teacher collapsed amidst KPSTA meeting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here