ഐഎസ്‌ഐയുമായി ബന്ധം; 11 പേർ മധ്യപ്രദേശിൽ പിടിയിൽ

പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേർ മധ്യപ്രദേശിൽ പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മധ്യപ്രദേശ് ഭീകര വിരുദ്ധ സ്വാകാഡാണ് 11 പേരെ പിടികൂടിയത്.
ഇന്ത്യൻ സൈനിക രഹസ്യങ്ങൾ ഐഎസ്‌ഐക്കായി ചോർത്തി നൽകുന്നവരാണ് ഇവരെന്ന് മധ്യപ്രദേശ് ഭീകര വിരുദ്ധ സ്വാകാഡ് പറഞ്ഞു.
മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, സിംകാർഡ്, ഡാറ്റാ കാർഡുകൾ എന്നിവ ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ചൈനീസ് ഉപകരണങ്ങളും സിംബോക്‌സുകളും ഉപയോഗിച്ച് ഇവർ സമാന്തര ടെലഫോൺ എക്‌ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നതായി സ്‌ക്വാഡ് വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here