യൂണിവേഴ്സിറ്റി കോളേജില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: 13 എസ്എഫ്ഐക്കാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ യുവാവിനെ മര്‍ദ്ദിച്ചതിന് 13എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പെണ്‍സുഹൃത്തുക്കളുടെ അടുത്തെത്തിയ യുവാവിനെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. എസ്എഫ്‌ഐ പ്രവത്തകര്‍ സദാചാര ഗുണ്ടായിസം കാണിച്ചുവെന്നാണ് മര്‍ദ്ദമേറ്റ യുവാവിന്റെയും സുഹൃത്തുക്കളുടെയും ആരോപണം.
യൂണിവേഴ്‌സിറ്റി കോളജിലെ സൂര്യ ഗായത്രി, ജാനകി എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് തൃശൂര്‍ സ്വദേശിയായ ജിജീഷ് ഇന്നലെ കോളജില്‍ നാടകം കാണാനെത്തിയത്. നാടകോത്സവകം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളുടെ അടുത്തിരുന്ന ജിജേഷിനെ കോളജിനു പുറത്തുള്ള എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
പുറത്തുനിന്നെത്തിയ യുവാവ് കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇടപെട്ടതെന്നാണ് എസ്എഫഐ ജില്ലാ സെക്രട്ടറി പ്രജിന്‍ പറഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here