തത്ക്ഷണ പേമന്റ് സേവനം എങ്ങനെ ഉപയോഗപ്പെടുത്താം

നെഫ്റ്റിൽനിന്നും ആർടിജിഎസ് സേവനത്തിൽനിന്നും വ്യത്യസ്തമായി മുഴുവൻ സമയവും ഉപയോഗപ്പെടുത്താവുന്ന ഓൺലൈൻ ബാങ്കിങ് സേവനമാണ് ഐഎംപിഎസ് അഥവ തത്ക്ഷണ പേമന്റ് സേവനം. ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപവരെയാണ് ഐഎംപിഎസ് വഴി ട്രാൻസ്ഫർ ചെയ്യാനാകുക. മൊബൈല്‍ ഫോണ്‍ വഴി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുളള സേവനവും നല്‍കിയിട്ടുണ്ട്.
Read More : എന്താണ് നെഫ്റ്റ്; അറിയേണ്ടതെല്ലാം
ഐഎംപിഎസ് വഴി പണം ട്രാൻസ്ഫർ ചെയ്യാൻ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്. അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി കോഡും ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുന്നതാണ് ഒരു രീതി. രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ എംഎംഐഡി(മൊബൈൽ മണി ഐഡന്റിഫിക്കേഷൻ നമ്പർ) ജെനറേറ്റ് ചെയ്ത് നടത്തുന്ന ഫണ്ട് ട്രൻസ്ഫർ ആണ് മറ്റൊരു രീതി.
Read More : നെഫ്റ്റ് മാത്രമല്ല പണം കൈമാറാൻ അർടിജിഎസും
ഓൺലൈൻ ബാങ്കിങ് സേവനങ്ങളായ നെഫ്റ്റ്, ആർടിജിഎസ്, ഐഎംപിഎസ് എന്നിവ ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾ അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് അക്കൗണ്ടിൽ നെറ്റ്ബാങ്കിങ് ആക്ടിവേറ്റ് ചെയ്യണം. തുടർന്ന് ഈ സേവനങ്ങൾ ലഭ്യമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here