Advertisement

സിനിമയോടും പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്നവരെ എന്ത് വിളിക്കണം : ടൊവിനോ

February 11, 2017
0 minutes Read
tovino thomas

ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം എസ്രയുടെ ട്വിസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ടൊവിനോ തോമസ്. സിനിമയോടും പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന ഇത്തരക്കാരെ എന്ത്് വിളിക്കണമെന്നാണ് ടൊവിനോ തോമസ് ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്. സിനിമ കാണാൻ തിയേറ്ററിൽ വന്നിട്ട് സിനിമ കാണാതെ കമന്റടിച്ചും അലംബുണ്ടാക്കിയും ബാക്കിയുള്ളവരെ ആസ്വദിക്കാൻ സമ്മതിക്കാത്തവരെ എന്ത് പേരിട്ടു വിളിക്കണമെന്നും ടൊവിനോ ചോദിക്കുന്നു.

ചിത്രത്തിൽ പോലീസ് ഓഫീസറായാണ് ടൊവിനോ എത്തുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം ടൊവിനോ പൃഥ്വിവിനൊപ്പം എത്തുന്ന ചിത്രംകൂടിയാണ് എസ്ര.

പോസ്റ്റിന്റെ പൂർണ്ണ രൂപം

സസ്‌പെൻസും ട്വിസ്റ്റും ഒക്കെയുള്ള സിനിമകൾ ആദ്യ ദിവസം തന്നെ തീറ്ററെയിൽ പോയി കണ്ടിട്ട് , മറ്റുള്ളവർക്ക് അത് ആസ്വദിക്കാൻ പറ്റാത്ത രീതിയിൽ കഥയും സസ്‌പെൻസും ട്വിസ്റ്റും ഒക്കെ ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും പോസ്റ്റ് ചെയ്ത് ആ സിനിമയോടും മറ്റ് പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന സ്വാർത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം ?
സിനിമ കാണാൻ തിയേറ്ററിൽ വന്നിട്ട് സിനിമ കാണാതെ കമന്റടിച്ചും അലംബുണ്ടാക്കിയും ബാക്കിയുള്ളവരെ ആസ്വദിക്കാൻ സമ്മതിക്കാത്തവരെ എന്ത് പേരിട്ടു വിളിക്കണം ?
നിങ്ങൾ തന്നെ പറയൂ !!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top