ഇൻഫോസിസ് പ്രതിസന്ധി രൂക്ഷമാകുന്നു
February 11, 2017
1 minute Read

സി.ഇ.ഒ വിശാൽ സിക്കയുടെ ഭരണനിർവഹണത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഇൻഫോസിസിലുണ്ടായ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിശാൽ സിക്കയുടെ ചില നടപടികൾ ഇൻഫോസിസിന്റെ സ്ഥാപകൻ എൻ.ആർ. നാരായാണ മൂർത്തിയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഇവർ തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം.
സി.ഇ.ഒ സിക്കയുടെ ശമ്പളം വൻതോതിൽ ഉയർത്തിയതും പിരിഞ്ഞുപോയ സി.എഫ്.ഒ രാജീവ് ബൻസാലിന് വൻ തുക നഷ്ട പരിഹാരം നൽകിയതുമാണ് ഇൻഫോസിസ് സ്ഥാപകരിൽ കമ്പനിയുടെ ഭരണം സംബന്ധിച്ച് അതൃപ്തി വളരുന്നതിന് കാരണമായത്.
വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുകയാണെങ്കിൽ അത് ഇൻഫോസിസ് ഓഹരികളെയും ബാധിക്കും.
infosys crisis increases
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement