Advertisement

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്

February 11, 2017
0 minutes Read
kannur international airport

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എയർസൈഡ് നിർമാണപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവയായ റൺവേ, റ്റാക്‌സിവേ, ഏപ്രൺ എന്നിവയുടെ നിർമാണം നൂറ് ശതമാനവും പൂർത്തീകരിച്ചു. അപ്രോച്ച് റോഡുകൾ, സുവറേജ് സംവിധാനങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ എൺപത്തിയഞ്ച് ശതമാനവും തീർന്നിട്ടുണ്ട്. 2017 മേയ് മാസത്തോടെ ബാക്കിയുള്ള പണികളും പൂർണമാകും. അതോട് കൂടി വിമാനത്താവളത്തിന്റെ പരീക്ഷണവും കമ്മീഷനിങ്ങും ജൂൺഓഗസ്റ്റ് മാസങ്ങളിലും ലൈസൻസിങ്ങ് നടപടിക്രമങ്ങൾ സെപ്റ്റംബറിലും പൂർത്തിയാക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top