വർഗ്ഗീസിന് മലിന ജലം ശുദ്ധ ജലത്തേക്കാൾ അമൂല്യം

വയനാട് ചീയമ്പത്തെ കൃഷിയിടങ്ങളെല്ലാം കൊടുചൂടും വരൾച്ചയും കാരണം കരിഞ്ഞുണങ്ങാൻ തുടങ്ങിയപ്പോഴും ചെറുത്തോട്ടിൽ സി.വി വർഗ്ഗീസിന്റെ കൃഷിയിടം പച്ചപ്പ് നിറഞ്ഞ് നിൽക്കുകയാണ്. എങ്ങനെയാണ് വരൾച്ചയിലും കൃഷി ഇത്ര സമൃദ്ധമാകുന്നത് എന്ന് ചോദിച്ചാൽ വർഗ്ഗീസ് വാചാലനാകും.
വർഗ്ഗീസിന്റെ വീട്ടിലും സമീപ പ്രദേശത്തെ വീടുകളിലും ബാക്കിയാകുന്ന മലിന ജലമാണ് ഈ കൃഷിയിടങ്ങളെ ഹരിതാഭമാക്കുന്നത്. മലിന ജലം ശേഖരിച്ച് ഫിൽട്ടർ ചെയ്ത് കൃഷിയിടങ്ങളിൽ ജലസേചനത്തിന് ഉപയോഗിക്കുകയാണ് ഈ കർഷകൻ.
Read More : മഴയില്ലെങ്കിലും ഈ കുളത്തിൽ വെള്ളമുണ്ടാകും; ഡോ.പി.രാജേന്ദ്രന്റെ ഉറപ്പ്
വരൾച്ച രൂക്ഷമായതോടെ കൃഷിയിടങ്ങളിലെ വിളകൾ ഉണങ്ങി നശിക്കുന്നത് പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടെയാണ് വീടുകളിൽ നിന്ന് പുറന്തള്ളുന്ന വെള്ളം ഫിൽട്ടർ ചെയ്ത് 1.50 ഏക്കർ സ്ഥലത്ത് വർഗ്ഗീസ് ജലസേചനം ഒരുക്കിത്തുടങ്ങിയത്. അടുക്കളയിൽ ഉപയോഗിച്ച് പാഴാക്കി കളയുന്ന വെള്ളം, അലക്കാനും, കുളിക്കാനും ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന വെള്ളം തുടങ്ങിയവ പൈപ്പ് വഴി ടാങ്കിലെത്തിച്ച് 3 തവണ ഫിൽട്ടർ ചെയ്തതിന് ശേഷമാണ് കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
Read More : പിറവം പുഴ വൃത്തിയാക്കി ഒരു കൂട്ടം ചെറുപ്പക്കാർ
ഇതിന പുറമേ സമീപത്തെ വീടുകളിൽ നിന്ന് ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന വെള്ളവും ഫിൽറ്റർ ചെയ്തശേഷം കൃഷിയാവശ്യത്തിനായി വർഗ്ഗീസ് ഉപയോഗിക്കുന്നുണ്ട്. ദിവസവും 1000 ത്തോളം ലിറ്റർ വെള്ളമാണ് ഈ രീതിയിൽ വിവിധ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. 20000 രൂപയോളം ചെലവഴിച്ചാൽ ഏത് വരൾച്ചയിലും കൃഷിയിടം സമൃദ്ധമായിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് വർഗ്ഗീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here