കെ.ആർ.എഫ്.ബി. പുനസംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഇൻഫ്രാസ്ട്രച്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബോർഡിൻറെ സാമ്പത്തിക സഹായത്താൽ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള റോഡ് ഫണ്ട് ബോർഡ് നിർദ്ദേശിക്കപ്പെട്ടിരുന്നു.
പുതിയ തസ്തികകൾ സൃഷ്ടിച്ചും പുനർവിന്യാസം വഴിയുമാണ് കെ.ആർ.എഫ്.ബി. പുനഃസംഘടിപ്പിക്കുക. പുതുതായി പ്രോജക്ട് ഡയറക്ടർ 1, ജനറൽ മാനേജർ 1, ടീം ലീഡർ 1, ഡിവിഷണൽ അക്കൗണ്ടൻറ് 1 എന്നീ തസ്തികകൾ സൃഷ്ടിക്കും.
ഡെപ്യൂട്ടി ജനറൽ മാനജേർ (ഇ.ഇ) 1, അസിസ്റ്റൻറ് ജനറൽ മാനേജർ (എ.ഇ.ഇ) 3, അസിസ്റ്റൻറ് മാനേജർ (എ.ഇ) 6, റസിഡൻറ് എഞ്ചിനീയർ (ഇ.ഇ) 5, ഡെപ്യൂട്ടി റസിഡൻറ് എഞ്ചിനീയർ (എ.ഇ.ഇ) 14, അസിസ്റ്റൻറ് റസിഡൻറ് എഞ്ചിനീയർ (എ.ഇ.) 28, ഡിവിഷണൽ അക്കൗണ്ടൻറ് 1, ജൂനിയർ സൂപ്രണ്ട് 1, ക്ലാർക്ക് 2, എന്നീ തസ്തികകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും പുനർവിന്യാസം വഴിയാകും നിയമിക്കുക.
KRBF revamp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here