സ്റ്റന്റുകള്‍ക്ക് വിലകുറഞ്ഞു; ആന്‍ജിയോപ്ലാസ്റ്റിക്ക് ചെലവുകുറയും

സ്റ്റെന്റുകള്‍ക്ക് എണ്‍പത്തിയഞ്ച് ശതമാനം വിലകുറഞ്ഞു. നികുതി കൂടാതെ 29,600രൂപയാണ് പരമാവധി വിലയായി നിജപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആന്‍ജിയോപ്ലാസ്റ്റി ശസ്തക്രിയയുടെ ചെലവ് കുറയും. ബെയര്‍ മെറ്റല്‍ സ്റ്റന്റുകളുടെ വില 75,000രൂപവരെയായിരുന്നത് ഇപ്പോള്‍ 7260ആയി കുറച്ചു.
മരുന്ന് നിറച്ച ബയര്‍ മെറ്റല്‍ സ്റ്റെണ്ടുകള്‍, ബയോറിസോളബിള്‍ വാസ്കുലര്‍ സ്റ്റെഫോള്‍ഡ്, ബയോ ഡിഗ്രേഡബിള്‍ സ്റ്റെന്റ് എന്നിവയുടെ വില മുപ്പതിനായിരത്തില്‍ താഴെയാവും. നിലവില്‍ ഇതിന്റെ വില രണ്ട് ലക്ഷത്തിന് താഴെയായിരുന്നു. ഇന്നലെ മുതല്‍ പുതിയ കുറച്ച വില പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള സ്റ്റോക്കുകള്‍ക്കും പുതിയ വിലയാണ് ഈടാക്കേണ്ടത്. തദ്ദേശീയമായി നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാഇനങ്ങളും വിലയനിയന്ത്രണം ബാധകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here