എസ്ബിഐയിൽ 2313 ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) പ്രൊബേഷണറി ഓഫീസർമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 313 ബാക്ക്‌ലോഗ് ഒഴിവുകളടക്കം 2,313 ഒഴിവുകളുണ്ട്.
യോഗ്യത: ബിരുദം/തത്തുല്യം. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം: 21 30 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം: 23,70042,020 രൂപ, അലവൻസുകൾ പുറമെ. അപേക്ഷാഫീസ്: 600 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ.
ജൂണിലാണ് എഴുത്തുപരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളാണ്. കൊച്ചി, തിരുവനന്തപുരം എന്നിവയാണ് മെയിൻ പരീക്ഷാകേന്ദ്രങ്ങൾ. വെബ്‌സൈറ്റ്.
https://www.sbi.co.in/careers/ongoingrecruitment.html
SBI situations vacant for graduates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here