സെക്രട്ടറിയേറ്റില്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരം

കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) രൂപീകരണവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ചീഫ് സെക്രട്ടറി വിളിച്ച ചര്‍ച്ച പരാജയം. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വ്യാഴാഴ്ച മുതല്‍ നിസ്സഹകരണസമരമാരംഭിക്കാനും സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. മൂന്നാം വട്ടമാണ് ആക്ഷന്‍ കൗണ്‍സിലുമായി ഈ വിഷയം ചര്‍ച്ച ചെയ്തത്.
കെ.എ.എസിനെതിരെ ആക്ഷന്‍കൗണ്‍സില്‍ നടത്തുന്ന സമരം 50 ദിവസം പിന്നിട്ടിരുന്നു. കെ.എ.എസ് നടപ്പാക്കുക എന്നത് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതാണെന്നും കരടു ചട്ടം തയാറാക്കിവരുകയാണെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. 50 ദിവസമായി തുടരുന്ന സമരമവസാനിപ്പിക്കാന്‍ ഉപാധികള്‍ പോലും മുന്നോട്ടുവെക്കാതെയുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം സ്വീകാര്യമല്ളെന്നായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ നിലപാട്.കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്, ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്, ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്, കേരള ലെജിസ്ലേറ്റിവ് സെക്രട്ടേറിയറ്റ് എംപ്ളോയീസ് ഓര്ഗനൈസേഷന് എന്നിവയാണ് ആക്ഷന്‍ കൗണ്‍സിലിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here