പി. കൃഷ്ണദാസ് മുന്‍ കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്

നെഹ്രുകോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് മുന്‍ കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് തെളിഞ്ഞു. അഞ്ച് ദിവസത്തെ ഇളവാണ് കോടതി നല്‍കിയത്. കളക്ടര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കണം എന്ന് കാണിച്ചാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നേടിയത്. എന്നാല്‍ ഈ മീറ്റിംഗ് 15തന്നെ നടന്നു കഴിഞ്ഞിരുന്നു. ആ യോഗത്തിലാണ് കോളേജ് തുറക്കാനും കൃഷ്ണദാസിനെ കോളേജിന്റെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്താനും ധാരണയായത്.
അതേസമയം ജിഷ്ണു കൊല്ലപ്പെട്ട ജനുവരി ആറിലെ കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് അയച്ചിട്ടുണ്ട്. കോളേജിലെ ഇടിമുറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് വീണ്ടെടുക്കാന്‍ പോലീസ് ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here