പ്രണാമ സന്ധ്യ; 19 നും 26 നും ഫ്ളവേഴ്സിൽ

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ട ഒരുക്കിയ പ്രണാമസന്ധ്യ ഫെബ്രുവരി 19 നും 26 നും ഫ്ളവേഴ്സ് ചാനലിൽ വൈകീട്ട് 6 മണി മുതല്‍ സംപ്രേഷണം ചെയ്യും. ഫെബ്രുവരി അഞ്ചിന് ഗോകുലം കൺവെൻഷൻ സെന്ററിലാണ് പരിപാടി നടന്നത്. ചടങ്ങിൽ മാക്ടയുടെ പ്രഥമ ലെജന്റ് ഓണർ പുരസ്‌കാരം എംടിവാസുദേവൻനായർക്ക് മമ്മൂട്ടി സമർപ്പിച്ചു.
മമ്മൂട്ടി, ദുൽഖര്‍ സല്‍മാന്‍, ജയസൂര്യ, ദിലീഷ് പോത്തന്‍ ,ഗോപി സുന്ദര്‍, ലാല്‍, ജോയ് മാത്യു, പ്രയാഗ മാര്‍ട്ടിന്‍ ,പാര്‍വതി നമ്പ്യാര്‍, അനുശ്രീ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോമോള്‍, സുരാജ് വെഞ്ഞാറമ്മൂട്, നമിത, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ബിച്ചു തിരുമല, ഐവി ശശി, അരോമ മണി, ശ്യാം, ത്യാഗരാജൻ മാസ്റ്റർ, നടരാജൻ, രാധാകൃഷ്ണൻ, പത്മനാഭൻ എന്നിവർക്ക് ഗുരുപൂജ സമർപ്പണവും, കഴിഞ്ഞ വർഷത്തെ ദേശീയസംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങും ഒപ്പം നടന്നു. പഠനത്തിൽ ഉന്നത വിജയം നേടിയ മാക്ട അംഗങ്ങളുടെ മക്കൾക്കുള്ള മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here